/
4 മിനിറ്റ് വായിച്ചു

ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു.. തമിഴ്നാട് സ്വദേശി പാണ്ഡ്യരാജും സുഹൃത്തുക്കളും

പാലക്കാട് | തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യരാജാണ് ആ ഭാഗ്യവാൻ. പാണ്ഡ്യരാജും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്.

സാമിനാഥ്, രാമസ്വാമി, കുപ്പുസ്വാമി എന്നിവരാണ് പാണ്ഡ്യരാജിനെ കൂടാതെ ടിക്കറ്റില്‍ പങ്കാളികൾ ആയവര്‍. തിരുപ്പുര്‍ പെരുമനല്ലൂര്‍ സ്വദേശിയാണ് പാണ്ഡ്യരാജ്. ഇയാള്‍ നിലവില്‍ ചെന്നൈയിലാണ് ഉള്ളത്.

25 കോടിക്ക് അര്‍ഹമായ ടി ഇ 230662 നമ്പര്‍ ടിക്കറ്റ് വിറ്റത് വാളയാറിലെ ബാവ ലോട്ടറി ഏജന്‍സിയാണ്. ടി ഗുരുസ്വാമിയാണ് കടയുടമ. കോഴിക്കോട് പാളയത്തുള്ള ബാവ ലോട്ടറി ഏജന്‍സീസില്‍ നിന്ന് കൊണ്ടു വന്ന ടിക്കറ്റുകളാണ് വാളയാറില്‍ വിറ്റത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!