ഇത് പ്രതീക്ഷിച്ചിരുന്ന വിധിയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചു, അംഗീകരിച്ചു. തന്റെ വിശ്വാസ്യത തകർക്കാൻ എതിർകക്ഷികൾ ശ്രമിച്ചുവെന്നും വിധിയിലൂടെ തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.ദിലീപിന്റെ ഹർജി തള്ളിയ വിധിയിൽ അതിയായ സന്തോഷമുണ്ടെന്നും ബാലചന്ദ്രകുമാർ അറിയിച്ചു. 27 ഓഡിയോ ക്ലിപ്പുകൾ നൽകിയിട്ടുണ്ട്.
ഒരു മണിക്കൂർ ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പ് വരെ കൂട്ടത്തിലുണ്ട്. പുറത്തുവന്നതൊക്കെ ടീസർ മാത്രമാണെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിനിൽക്കെയായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കടന്നുവരവ്. സംവിധായകൻ നടത്തിയ വെളിപ്പെടുത്തലുകൾ കേസിന്റെ ഗതിയെ തന്നെ മാറ്റിമറിച്ചു.
പുറത്തുവന്നതൊക്കെ ടീസർ മാത്രം; പ്രതീക്ഷിച്ചിരുന്ന വിധിയെന്ന് ബാലചന്ദ്രകുമാർ
Image Slide 3
Image Slide 3