ഷൊർണൂർ
ശബരി എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയിൽ അകപ്പെട്ട ഭിന്നശേഷിക്കാരനെ രക്ഷപ്പെടുത്തി. കൈയ്ക്ക് ശേഷിക്കുറവുള്ള രാജുവിനെയാണ് ടെക്നീഷ്യൻമാർ ഡോറിന്റെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്തിയത്. റെയിൽവേ പൊലീസും ഒപ്പമുണ്ടായി. ആലുവയിൽനിന്ന് ഇയാൾ ശുചിമുറിയിൽ കയറി വാതിലടച്ചതാണ്. ഏറെനേരം തുറക്കാത്തതിനെ തുടർന്ന് റെയിൽവേ അധികൃതർക്ക് വിവരം നൽകി. തൃശൂരിൽ ഇയാളെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും സമയമില്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു.
പകൽ രണ്ടിന് ട്രെയിൻ ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് രക്ഷിച്ചത്. ബാത്ത്റൂമിൽ ഇരുന്നെങ്കിലും പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ലെന്ന് രാജു പറഞ്ഞു. ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്ത രാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിലും യുവാവ് ശുചിമുറിയുടെ വാതിൽ അടച്ചിരുന്നു. ഷൊർണൂരിൽ എത്തി വാതിൽ പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.