//
5 മിനിറ്റ് വായിച്ചു

14-കാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അമ്മയ്ക്കയച്ചു, കുടുംബം തകര്‍ക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

പരിയാരം: പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്‌ളീലമാക്കി പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത യുവാവിനെ പരിയാരം പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശ്രീസ്ഥയിലെ ഇട്ടമ്മല്‍ വീട്ടില്‍ സച്ചിനെ (28) ആണ് പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി. ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.കുടുംബം തകര്‍ക്കുമെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ അയച്ചുകൊടുത്തത്. ഇരുപതിലേറെ ഫോട്ടോകളാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തിയത്. എസ്.ഐ. രൂപ മധുസൂദനന്‍, അഡീഷണല്‍ എസ്.ഐ. പുരുഷോത്തമന്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!