/
6 മിനിറ്റ് വായിച്ചു

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്തെ പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന്റെ വില 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില ആയിരം രൂപ പിന്നിട്ടു. 956.50 രൂപ ഉണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില പുതുക്കിയതോടെ 1006.50 രൂപ എന്ന നിലയിലെത്തിയത്. ഈ മാസം ആദ്യവും പാചകവാത വില ഉയര്‍ത്തിയിരുന്നു. പ്രതിമാസ വില പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി വാണിജ്യ സിലിണ്ടറുകളുടെ വില ആയിരുന്നു മെയ് രണ്ടിന് പുതുക്കിയത്. 103 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ വില 2359 രൂപയായി ഉയരുകയും ചെയ്തിരുന്നു.നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു.നാലുമാസത്തിനിടെ 365 രൂപയായിരുന്നു വാണിജ്യ സിലിണ്ടറുകള്‍ക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം മാത്രം 256 രൂപ സിലിണ്ടറിന് വര്‍ധിപ്പിച്ചിരുന്നു കൂട്ടിയിരുന്നു. അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപയായി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version