///
3 മിനിറ്റ് വായിച്ചു

സ്വർണവിലയിൽ കുതിപ്പ്

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് രണ്ടാം തവണയാണ് സ്വർണവിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഗ്രാമിന് 25 രൂപയാണ് ഇത്തവണ കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,300 രൂപയായി. ഒരു പവൻ സ്വർണത്തിന് 42,400 രൂപയാണ് ഇന്നത്തെ വില.

ഇന്ന് രാവിലെയും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. രാവിലെയും ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,275 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 200 രൂപ വർധിച്ച് 42,200 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4,360 രൂപയാണ്. ഇന്ന് മൊത്തം 50 രൂപ ഗ്രാമിന് വർധിച്ചതോടെ വില 5,300 രൂപയിലെത്തിയിരിക്കുകയാണ്. പവന് 42,400 രൂപയും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!