/
7 മിനിറ്റ് വായിച്ചു

മണ്ണെണ്ണ വില വീണ്ടും വർദ്ധിപ്പിച്ചു

കേന്ദ്ര സർക്കാർ മണ്ണെണ്ണയുടെ വില വീണ്ടും വർദ്ധിപ്പിച്ചു.14 രൂപയുടെ വർദ്ധനയാണ് ഇത്തവണ ഉണ്ടായത്. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 102 രൂപയായി ഉയർന്നു.അതേസമയം, നിലവിലെ സ്റ്റോക്ക് തീരുന്നതുവരെ 84 രൂപയ്ക്ക് തന്നെ മണ്ണെണ്ണ വിതരണം ചെയ്യുമെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. മെയ് മാസം ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂൺ മാസത്തിൽ 4 രൂപ വർദ്ധിച്ച് ഇത് 88 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മീഷൻ, സി ജി എസ് റ്റി, എ സ് ജി എസ് റ്റി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻകടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂൺ മാസം കേന്ദ്ര സർക്കാർ 4 രൂപ വർദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരള സർക്കാർ വില വർദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാർഡുടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിർദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണർക്ക് നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version