/
16 മിനിറ്റ് വായിച്ചു

മതിയായ സുരക്ഷ ക്രമീകരണങ്ങളില്ല,ക്വാറിയുടെ പ്രവർത്തനാനുമതി മരവിപ്പിച്ചു

ഇ​രി​ട്ടി: അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​പ്പാ​റ​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ടം ന​ട​ന്ന പാ​റ​മ​ട​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ര്‍​ത്തി​വെ​ക്ക​ണം എ​ന്ന് കാ​ണി​ച്ച്‌ നോ​ട്ടീ​സ്.വേ​ണ്ട​ത്ര സു​ര​ക്ഷാ ക്ര​മീ​ക​ര​ങ്ങ​ള്‍ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് ത​ല്ക്കാ​ല​ത്തേ​ക്ക് മ​ര​വി​പ്പി​ച്ചു.ക​ഴി​ഞ്ഞ ദി​വ​സം വാ​ണി​യ​പ്പാ​റ​യി​ലെ ബ്ലാ​ക്ക് റോ​ക്ക് ക്ര​ഷ​ര്‍ ഉ​ട​മ​ക​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള പാ​റ​മ​ട​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രു തൊ​ഴി​ലാ​ളി മ​രി​ക്കു​ക​യും ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്‌​ഫോ​ട​നം ന​ട​ത്തി പാ​റ​പൊ​ട്ടി​ക്കു​ന്ന​തി​നാ​യി ഹൈ​ഡ്രോ​ളി​ക് മെ​ഷി​ന്‍ ഉ​പ​യോ​ഗി​ച്ച പാ​റ​തു​ര​ക്കു​ന്ന​തി​നി​ട​യി​ലെ പ്ര​ക​മ്ബ​ന​ത്തി​ല്‍ കൂ​റ്റ​ന്‍ പാ​റ ഏ​ഴ് മീ​റ്റ​ര്‍ പൊ​ക്ക​ത്തി​ല്‍ നി​ന്നും വീ​ണാ​ണ് തൊ​ഴി​ലാ​ളി​യാ​യ ര​തീ​ഷ് മ​രി​ച്ച​ത്.മൂ​ന്ന് ത​ട്ടു​ക​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ​മ​ട​യു​ടെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ ത​ട്ടി​ല്‍ നി​ന്നും മ​റ്റ് ര​ണ്ട് ത​ട്ടു​ക​ളി​ലൂ​ടെ ഉ​രു​ണ്ടെ​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​യു​ടെ ദേ​ഹ​ത്തേ​ക്ക് പാ​റ​ക്ക​ല്ല് പ​തി​ച്ച​ത്.പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ കാ​ര്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യാ​ണ് സ്‌​ഫോ​ട​ന​വും മ​റ്റും ന​ട​ത്തു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി. ഇ​തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം ന​ര്‍​ത്തി​വെ​ക്ക​ണം എ​ന്ന് കാ​ണി​ച്ച്‌ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.20 ഏ​ക്ക​റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​റ​മ​ട​ക്കും ക്ര​ഷ​റി​നും ജി​യോ​ള​ജി വ​കു​പ്പി​ന്റെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും കാ​ര്യ​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കാ​തെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി.അ​പ​ക​ട​ത്തി​ന് അ​ല്‍​പം മു​ന്‍​മ്ബ് പാ​റ​മ​ട​പ്ര​ദേ​ശ​ത്തു നി​ന്നും വ​ന്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.വ​ന്‍​തോ​തി​ലു​ള്ള സ്‌​ഫോ​ട​ന​മാ​ണ് പ്ര​ദേ​ശ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​ണ്ടാ​യി​രു​ന്നു.അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കു​ര്യാ​ച്ഛ​ന്‍ പൈ​മ്ബ​ള്ളി​ക്കു​ന്നേ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സു​ധീ​ര്‍, അ​സി.​സെ​ക്ര​ട്ട​റി അ​ഷ​റ​ഫ്, പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രും സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!