/
4 മിനിറ്റ് വായിച്ചു

ബാങ്ക് വായ്പയെടുത്തവരുടെ ‘കീശ കാലിയാകും’; റിപ്പോ നിരക്ക് വീണ്ടും ഉയർത്തി

ബാങ്കുകൾക്കു നൽകുന്ന പണത്തിന്റെ പലിശനിരക്കായ റിപ്പോ നിരക്ക് വീണ്ടും ഉയർത്തി ആർബിഐ. 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായാണു റിപ്പോ നിരക്ക് ഉയർത്തിയത്. ഇതോടെ ബാങ്ക് വായ്പയുടെ പലിശനിരക്ക് കൂടുകയും സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.യുക്രെയ്ൻ- റഷ്യ യുദ്ധത്തെത്തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് 0.4% റിസർവ് ബാങ്ക് പണനയ സമിതി വർധിപ്പിച്ചിരുന്നു. അതിനുശേഷമാണ് ബുധനാഴ്ചത്തെ തീരുമാനം. റിപ്പോ 4.9 ശതമാനമായതോടെ ബാങ്കുകൾ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും.ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് നേരിയ ആശ്വാസമാണ്. 2018 ഓഗസ്റ്റിനു ശേഷം മെയിലാണ് ആദ്യമായി പലിശനിരക്ക് കൂട്ടിയത്. ബാങ്കുകളുടെ പണലഭ്യത കുറയ്ക്കാനായി കരുതൽ ധന അനുപാതവും വർധിപ്പിച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version