വിജയകരമായ സോഫ്‌റ്റ് ലാൻഡിങ്ങിന് ശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്ര പ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻ ചക്രത്തിലുള്ള അശോക സ്തംഭം, ഐ എസ് ആർ ഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച് പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി.
രണ്ടാഴ്‌ച ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളിലേക്ക് ഇരു പേടകവും ഊളിയിടും. റോവർ സെക്കൻഡിൽ ഒരു സെന്റീമീറ്റർ എന്ന നിലയിലാണ് സഞ്ചരിക്കുന്നത്. ചന്ദ്രനിലെ ലോഹങ്ങൾ, മണ്ണിന്റെയും പാറയുടെയും ഘടന എന്നിവ പഠിക്കുന്നതിനുള്ള ലേസർ സ്‌പെക്‌ട്രോ സ്‌കോപ്പാണ് റോവറിലെ പ്രധാന ഉപകരണം. ജല സാന്നിധ്യവും പഠന വിധേയമാക്കും.