/
6 മിനിറ്റ് വായിച്ചു

മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല നട അടച്ചു

മകരവിളക്ക് തീർഥാടനം പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് രാവിലെയോടെ അടച്ചു. രാജപ്രതിനിധിയോടെപ്പം തിരുവാഭരണ സംഘം മടക്ക യാത്ര ആരംഭിച്ചു. കുംഭമാസ പൂജകള്‍ക്കായി  അടുത്ത മാസം  12 ന് ആണ് ഇനി  നട തുറക്കുക.ഈ വർഷത്തെ മകരവിളക്ക് തീര്‍ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് രാവിലെ 6.30ന് ആണ് അടച്ചത് .രാവിലെ അഞ്ചിന്  നട തുറന്ന് പതിവ് പൂജകൾക്കു ശേഷം  തിരുവാഭരണ പേടകo പതിനെട്ടാം പടിയിറങ്ങി പന്തളത്തേക്ക് മടക്കയാത്ര ആരംഭിച്ചു.തുടർന്നാണ്   പന്തളം  രാജപ്രതിനിധി സോപാനത്തെത്തി  ദർശനം നടത്തിയത്.രാജ പ്രതിനിധിക്ക് മാത്രമാണ് ദർശനം ഉണ്ടായിരുന്നത്. പിന്നീട്  പതിനെട്ടുപടിയുടെ താഴെവച്ച് മേൽശാന്തി ശ്രീകോവിലിന്റെ താക്കോലും പണക്കിഴിയും  രാജ പ്രതിനിധിക്ക് കൈമാറി. ശേഷം മറ്റൊരു പണക്കിഴിയും ക്ഷേത്രത്തിന്റെ താക്കോലും മേല്‍ശാന്തിക്ക് രാജപ്രതിനിധി തിരികെ നല്‍കുകയും ചെയ്തു.ഇതോടെയാണ്  ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്തിയായത്. തിരുവാഭരണ സംഘം 23 ന് രാവിലെ സ്രാമ്പിക്കൽ കൊട്ടാരത്തിൽ എത്തും.

add

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version