///
6 മിനിറ്റ് വായിച്ചു

നാല് വര്‍ഷത്തിനിടെ രണ്ടാം തവണ; മുന്‍ എംഎല്‍എയുടെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷണം പോയി

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കുഞ്ഞിരാമന്റെ വീട്ട് മുറ്റത്തെ ചന്ദനമരം മോഷ്ടിക്കപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.50ഓടെയാണ് നാലംഗ സംഘം മരം മുറിച്ച് കടത്തിയത്. ചന്ദന മരത്തിന് 30 വര്‍ഷം പ്രായമുണ്ട്. പള്ളിക്കരയിലെ പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്തെ ചന്ദന മരമാണ് മോഷണം പോയത്. പുലര്‍ച്ച ശക്തമായ മഴയായിരുന്നു. ഇതിനാല്‍ മരം മുറിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടിരുന്നില്ല. ഒന്നര ലക്ഷം രൂപ വിലവരുമെന്ന് കണക്കാക്കപ്പെടുന്ന ചന്ദനമരം മോഷണം പോയത് രാവിലെ മാത്രമാണ് അറിഞ്ഞത്.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന സ്ഥലം സന്ദര്‍ശിച്ചു. ബേക്കല്‍ എസ് ഐ എം രജനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.മോഷ്ടാക്കളുടെ ദൃശ്യം വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. നാലംഗ സംഘം മരം മുറിക്കാനാവശ്യമായ വാളടക്കമുള്ള ഉപകരണങ്ങളുമായി എത്തുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് വീട്ട് പറമ്പിലെ മറ്റൊരു ചന്ദനമരം നഷ്ടപ്പെട്ടിരുന്നു.അന്ന് പൊലീസിലും വനം വകുപ്പിനും നല്‍കിയ പരാതിയില്‍ ഇന്നും തീര്‍പ്പായിട്ടില്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version