വനത്തില്‍ നിന്നും പുറത്തു വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പന്‍ ദൗത്യം വൈകുന്നു. ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും.
രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. നദീതീരത്ത് നിന്നും ഉള്‍വനത്തിലേക്ക് കയറിപ്പോകാത്തത്, ആവശ്യത്തിന് വെള്ളം കിട്ടുന്നത് കൊണ്ടാണെന്നാണ് വിലയിരുത്തല്‍. അവസാനം സിഗ്‌നല്‍ ലഭിക്കുമ്പോള്‍ മേഘമല ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം.ദൗത്യ സംഘത്തെ സഹായിക്കാന്‍ മുതുമലയില്‍ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ആദിവാസി സംഘത്തെയും എത്തിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയാല്‍ മാത്രം മയക്കുവെടി വെക്കാനാണ് വനംവകുപ്പ് ആലോചിക്കുന്നത്.