5 മിനിറ്റ് വായിച്ചു

മനുഷ്യൻറെ വലുപ്പം അളക്കേണ്ടത് മനസ്സിന്റെ വലുപ്പം കൊണ്ട് – ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

മനുഷ്യന്റെ വലിപ്പം അളക്കേണ്ടത് മനസ്സിന്റെ വലിപ്പം കൊണ്ടാണെന്നും വാക്കുകൾ ആയുധം ആക്കേണ്ടത് നശീകരണത്തിനല്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു. കെ.പി. കുഞ്ഞിമൂസ പുരസ്കാര സമിതിയുടെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം ചന്ദ്രിക പത്രാധിപർ കമാൽ വരദൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമത സമൂഹത്തിൽ നന്മനിറഞ്ഞ മനുഷ്യനായി ജീവിച്ചു എന്നുള്ളതാണ് കെ.പി. കുഞ്ഞിമുസയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്രലോകത്ത് നിർഭയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചടങ്ങിൽ പുരസ്കാര സമിതി ചെയർമാൻ പ്രഫ.എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. മൈത്രി പുരസ്കാരം ഫിറോസ് ഖാൻ പുത്തനത്താണിക്ക് ഗവർണർ നൽകി. ചന്ദ്രിക മുൻ പത്രാധിപർ ടി.സി. മുഹമ്മദ് കെ.പി. അനുസ്മരണ പ്രഭാഷണം നടത്തി. കമാൽ വരദൂർ മറുപടി പ്രസംഗം നടത്തി. ജനറൽ കൺവീനർ അഡ്വ.പി.വി. സൈനുദ്ദീൻ സ്വാഗതവും കൺവീനർ പി.സി. അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version