/
13 മിനിറ്റ് വായിച്ചു

നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയം; ദിലീപിന്റെ ജാമ്യത്തിൽ രാഹുൽ ഈശ്വർ

ന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഈശ്വർ. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിതെന്നും രാഹുൽ ഈശ്വർ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.  ഇത് ദിലീപിന്റെ വിജയം മാത്രമല്ല നിയമം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നീതി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും വിജയമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ

ഇത് ശ്രി ദിലീപിന്റെ മാത്രം വിജയമല്ല, ഓരോ വ്യക്തിയുടെയും മനുഷ്യന്റെയും ഈ നാട്ടിൽ നിയമം നിലനിന്നു കാണണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും വിജയമാണ്. പൊതുബോധത്തിന് മുകളിൽ നീതിബോധം നേടിയ വിജയമാണിത്. പൊതുബോധത്തിന്റെ പേരിൽ ഒരു വ്യക്തിയെ വളഞ്ഞിട്ട് വേട്ടയാടുന്നു ഇത്രയും കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട് വേട്ടയാടി. ഇന്നത്തെ കോടതി വിധിയോടെ അവർ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. ഇതിനർഥം കോടതി, ദിലീപ് നിരപരാധിയാണെന്ന് പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന് പ്രഖ്യാപിക്കുന്നതിന്റെ ഒരുപടി കൂടി ദിലീപ് അടുത്തെത്തി എന്ന് വേണം കരുതാൻ. കോടതിയോട് അവസാനം പ്രോസിക്യൂഷൻ സഹികെട്ട് പറഞ്ഞു, പൊതുജനത്തിന്റെ വിശ്വാസം കാക്കാൻ കോടതി ജാമ്യം അനുവദിക്കരുതെന്ന്. ഇതെന്ത് അവസ്ഥയാണ്. നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ് എടുക്കുന്ന അവസ്ഥയുണ്ടാകും. ഒരുകാര്യം ഓർക്കുക, നമ്മളെല്ലാം ആക്രമണത്തിന് ഇരയായ നടിക്കൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന് ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന് വിചാരിക്കുന്ന ചിലർക്ക് കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.  ബാലചന്ദ്രകുമാർ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്. അതിന്റെ തെളിവുകൾ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്റെ കുടുംബത്തിലെ എല്ലാവരെയും ഈ കേസിൽ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു. നാല് വശത്തു നിന്നും കോടതിയെ ആക്രമിച്ചിട്ടും നീതിപൂർവമായ വിധി അനുവദിച്ചു. അത് കോടതിയുടെ വിശ്വാസത്തെ വർധിപ്പിക്കുന്നു. നാളെ നമുക്കും നീതി ലഭിക്കും എന്നതിന്റെ തെളിവാണ്. കോടതികൾക്കൊരു ബി​ഗ് സല്യൂട്ട്.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!