ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, സുപ്രീം കോടതി വിധികള്‍ പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ആശയത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രാദേശിക ഭാഷകളില്‍ സുപ്രീം കോടതി വിധികള്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസാണ് ഓര്‍മ്മപ്പെടുത്തിയതെന്ന് മഹാരാഷ്ട്രയിലെയും ഗോവയിലെയും ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചന്ദ്രചൂഡ് സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. അതിനായി സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് പ്രശംസനീയമായ ഒരു ചിന്തയാണ്, ഇത് നിരവധി ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ സഹായിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.