//
6 മിനിറ്റ് വായിച്ചു

അരികൊമ്പൻ വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി

അരികൊമ്പൻ വിഷയത്തിൽ സമർപ്പിച്ച ഹർജി തള്ളി സുപ്രിംകോടതി. വിദഗ്ധസമിതി റിപ്പോർട്ടിൽ ഇടപെടാൻ ആവില്ല എന്ന നിലപാട് സ്വീകരിച്ചാണ് സുപ്രീംകോടതി നടപടി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.വിദഗ്ധസമിതി റിപ്പോർട്ടിനെ മുഖവിലയ്ക്ക് എടുത്താണ് സുപ്രിം കോടതിയും അരി കൊമ്പൻ വിഷയത്തെ പരിഗണിച്ചത്. അരികൊമ്പനെ പിടികൂടി മൊരുക്കാൻ ഉള്ള അനുവാദം ആണ് തേടുന്നതെന്ന് സംസ്ഥാനം വ്യക്തമാക്കി. മെരുങ്ങിയതിന് ശേഷം കാട്ടാനയെ സ്വാഭാവിക അവാസവ്യവസ്ഥയിലെയ്ക്ക് അടക്കം വിടുന്നത് പരിഗണിയ്ക്കാം എന്നായിരുന്നു നിലപാട്. സുപ്രിംകോടതി ഈ നിലപാടിനൊട് വിയോജിച്ചു. സംസ്ഥാനം തന്നെ നിയോഗിച്ചതാണ് വിദഗ്ദസമിതിയെ. വിശദമായി പഠനം നടത്തിയ ശേഷം സമിതി എടുത്ത തിരുമാനമാണ് ഹൈക്കോടതി അംഗികരിച്ചത്. ഇപ്പോൾ ഇതിനെ സംസ്ഥാനം ചോദ്യം ചെയ്യുന്നത് മനസ്സിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ടിൽ അതുകൊണ്ട് തന്നെ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version