/
7 മിനിറ്റ് വായിച്ചു

കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളി യുവാക്കള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

ചെന്നൈ | കളിത്തോക്കുമായി ട്രെയിനില്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികള്‍ പിടിയില്‍.
പാലക്കാട് തിരുച്ചെന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചായിരുന്നു സംഭവം. വടക്കന്‍ കേരളത്തില്‍ നിന്നുള്ള നാലു യുവാക്കളെ ആണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

മലപ്പുറം സ്വദേശി അമിന്‍ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുള്‍ റഫീക്ക് (24), പാലക്കാട് സ്വദേശി ജബല്‍ ഷാ (22), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരെയാണ് കൊടൈക്കനാല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുക ആയിരുന്നു. ബുള്ളറ്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതായി കാണിച്ച് ഇപ്പോള്‍ വെടിക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന് പിന്നാലെ യാത്രക്കാരില്‍ ഒരാള്‍ റെയില്‍വേ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കുക ആയിരുന്നു.
തുടര്‍ന്ന് ട്രെയിന്‍ കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇരുപത് പേരടങ്ങുന്ന പൊലീസ് സംഘം ഇവര്‍ സഞ്ചരിച്ച കോച്ച് വളഞ്ഞ് യുവാക്കളെ കസ്റ്റഡിയില്‍ എടുത്തു.ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. പാലക്കാട് നിന്ന് മധുരയിൽ എത്തിയ ഇവര്‍ അവിടെ നിന്ന് രാമനാഥപുരത്തേക്ക് പോകാൻ ആയിരുന്നു പദ്ധതിയിട്ടതെന്ന് പൊലീസിനോട് പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version