/
5 മിനിറ്റ് വായിച്ചു

മംഗളൂരു ദേശീയപാതയിൽ നിർമാണത്തിലിരുന്ന അടിപ്പാതയും സർവ്വീസ്‌ റോഡും തകർന്നു

മംഗളൂരു > ദേശീയപാതയിൽ ഉഡുപ്പിക്കടുത്ത്‌ നിർമാണത്തിലിരിക്കുന്ന അടിപ്പാത മതിൽ തകർന്ന്‌ വീണ്‌ സർവ്വീസ്‌ റോഡും തകർന്നു. നിർമാണത്തിൽ അപകാതയുണ്ടെയെന്ന്‌ നാട്ടുകാർ നേരത്തെ ആരോപിച്ച അടിപ്പാതയാണ്‌ തകർന്നത്‌.

കല്ലിനപുര സന്തേകട്ടെയിൽ തിങ്കളാഴ്‌ച രാവിലെയാണ്‌ അപകടം. നിർമാണത്തിലെ അപകാതയും  തുടർച്ചയായി മഴയും പെയ്‌തതോടെ മൂന്ന്‌ ദിവസം മുന്നേ തന്നെ മതിലിന്റെ ഭാഗങ്ങൾ പൊളിഞ്ഞ്‌ തുടങ്ങിയിരുന്നു. തുടർന്ന്‌ വാഹനങ്ങൾ ഇടത്‌ വശം വഴി തിരിച്ചു വിട്ടത്‌ കാരണം വൻ അപകടം ഒഴിവായി. എന്നാൽ തകർന്ന റോഡിന്‌ തൊട്ടടുത്തായി കഴിഞ്ഞ ദിവസം തുറന്ന  ഇരുനില കെട്ടിടം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ അപകടവസ്ഥയിലായി. നിരവധി വീടുകളും സമീപത്തായിട്ടുണ്ട്‌.  അടിപാത നിർമാണത്തിൽ അഴിമതിയാരോപിച്ച നാട്ടുകാർ നേരത്തെ രംഗത്ത്‌ എത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ നിർമാണം അടുത്തിടെ നിർത്തി വെച്ചിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!