തിരുവനന്തപുരം | സംസ്ഥാനത്തെ റോഡുകളിൽ വാഹനങ്ങൾക്ക് ഇനി പുതിയ വേഗ പരിധി. സംസ്ഥാനത്തെ വേഗ പരിധി പുതിക്കിയുള്ള വിജ്ഞാപനം ഇന്ന് മുതൽ പ്രാബല്യത്തിൽ.
ഏറ്റവും പ്രധാനമായി അറിയേണ്ട അഞ്ച് കാര്യങ്ങൾ:
⭕ഇരുചക്ര വാഹനങ്ങൾക്ക് നഗര റോഡുകളിൽ 50 കിലോ മീറ്ററും മറ്റെല്ലാ റോഡുകളിലും 60 കിലോ മീറ്ററും ആണ് വേഗ പരിധി.
⭕മുച്ചക്രവാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും എല്ലാ റോഡുകളിലെയും പരമാവധി വേഗപരിധി 50 കിലോ മീറ്ററായിരിക്കും.
⭕ഒമ്പത് സീറ്റ് വരെയുള്ള യാത്രാ വാഹനങ്ങൾക്ക് ആറുവരി ദേശീയ പാതയിൽ 110 കിലോ മീറ്റർ, നാലുവരി ദേശീയ പാതയിൽ 100, മറ്റ് ദേശീയ പാത, നാലുവരി സംസ്ഥാന പാത എന്നിവയിൽ 90 കിലോ മീറ്റർ, മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80, മറ്റ് റോഡുകളിൽ 70, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗ പരിധി.
⭕ഒമ്പത് സീറ്റിന് മുകളിലുള്ള ലൈറ്റ് – മീഡിയം ഹെവി യാത്ര വാഹനങ്ങൾക്ക് ആറുവരി ദേശീയ പാതയിൽ 95 കിലോ മീറ്റർ, 4 വരി ദേശീയ പാതയിൽ 90, മറ്റ് ദേശീയ പാതകളിൽ 85, നാലുവരി സംസ്ഥാന പാതയിൽ 80 കിലോ മീറ്റർ, മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 70, മറ്റ് റോഡുകളിൽ 60, നഗര റോഡുകളില്‍ 50 കിലോമീറ്റർ എന്നിങ്ങനെയാണ് പരമാവധി വേഗം അനുവദിച്ചിട്ടുള്ളത്.
⭕ചരക്ക് വാഹനങ്ങളുടെ വേഗ പരിധി ആറുവരി, നാലുവരി ദേശീയ പാതകളിൽ 80 കിലോ മീറ്ററും മറ്റ് ദേശീയ പാതകളിലും നാലുവരി സംസ്ഥാന പാതകളിലും 70 കിലോ മീറ്ററും മറ്റ് സംസ്ഥാന പാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിലോ മീറ്ററും മറ്റ് റോഡുകളിൽ 60 കിലോ മീറ്ററും നഗര റോഡുകളില്‍ 50 കിലോ മീറ്റർ ആയും നിജപ്പെടുത്തി.