//
9 മിനിറ്റ് വായിച്ചു

സ്വകാര്യ ബസിന് മുന്നില്‍ വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചു; സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴ

സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴ. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍ ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.പെട്ടെന്ന് ബ്രേക്ക് ചവിട്ടിനിര്‍ത്തി സ്കൂട്ടര്‍ യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവറുടെ നടപടി കഴിഞ്ഞദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്വകാര്യ ബസ് ഡ്രൈവറുടെ ശ്രദ്ധ കൊണ്ട് മാത്രം അപകടം ഒഴിവായതിന്റെ ദൃശ്യമാണിത്. ബസിലുണ്ടായിരുന്ന സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ വാര്‍ത്തയായതോടെയാണ് ആർടിഒ ഉദ്യോഗസ്ഥർ വാഹനം കണ്ടെത്തിയത്. വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്കൂട്ടറാണിത്. അനിതയുടെ അച്ഛൻ ചെന്താമരയാണ് സ്കൂട്ടർ ഓടിച്ചത്. ചെന്താമരയ്ക്കു ലൈസൻസ് ഉണ്ടായിരുന്നില്ല.ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ചതിനു ചെന്താമരയ്ക്കും പുറകിൽ യാത്രചെയ്തവർക്കും 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വാളറയിലായിരുന്നു സംഭവം. തൃശൂരിൽ നിന്നും കൊഴി‍ഞ്ഞാമ്പാറയിലേക്കുള്ള സ്വകാര്യ ബസിനു മുന്നിലായി പോകുകയായിരുന്ന സ്കൂട്ടർ യാതൊരു സിഗ്നലും നൽകാതെ വെട്ടിത്തിരിയുകയായിരുന്നു.എൻഫോഴ്സ്മെന്റ് ആർടിഒ ജയേഷ്കുമാറിന്റെ നിർദേശപ്രകാരം ചിറ്റൂർ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലാണ് വാഹനം കണ്ടെത്തി നടപടിയെടുത്തത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!