സ്വകാര്യ മേഖലയിലെ ഫാർമസിസ്റ്റ്മാരുടെ മിനിമം വേതനം 30,000 രൂപയാക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ( കെ.പി.പി.എ) തലേശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ക്രമാതീതമായ മരുന്നു വിലവർധനവ് തടയാൻ കേന്ദ്രസർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
തലശ്ശേരി മുനിസിപ്പൽ കൗൺസിലർ കെ. ഭാർഗവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി. നിഷ അധ്യക്ഷയായി. ഒ.സി. നവീൻ ചന്ദ്, പി. പ്രസൂൺ ബാബു, സീന സുകുമാരൻ, പി. സലീം, പി. രാജൻ, എം.പി. മനോജ് , ടി. റീന എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: അമൃതാ സംഗീത് ( പ്രസി.), കെ.പി. നിഷ (വൈസ് പ്രസി.), എം.പി. മനോജ് (സെക്ര.), റിനിൽകുമാർ (ജോ.സെക്ര.), ടി. റീന (ട്രഷ).