//
2 മിനിറ്റ് വായിച്ചു

ഭര്‍തൃവീടിന് സമീപത്തെ പറമ്പിലുള്ള കുളിമുറിയില്‍ യുവതി മരിച്ച നിലയില്‍

നാദാപുരം | തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.

വീടിനടുത്തുളള പറമ്പിലുള്ള കുളിമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുളിമുറിയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട് അയല്‍വാസി നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!