7 മിനിറ്റ് വായിച്ചു

നിർമ്മാണത്തിലെ വ്യത്യസ്‌തത കൊണ്ട് ശ്രദ്ധേയമായി യുവാവ്

പറശ്ശിനിക്കടവ് : മനുഷ്യ നിർമ്മിത ഹെലികോപ്റ്റർ എന്ന ആശയം സഫലമാക്കി ബിജു പറശ്ശിനി എന്ന യുവാവ്.വളരെ കുറഞ്ഞ ദിവസം കൊണ്ട് മെറ്റൽ പ്ലേറ്റ്, പൈപ്പ് തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ്
ഒറിജിലിനെ വെല്ലുന്ന ഈ നിർമ്മാണം. ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ലാൻഡിംഗ് സ്‌കിഡ്, പറന്ന് ഉയരാൻ സഹായിക്കുന്ന വലിയ പങ്ക, 3-4 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങൾ, പൈലറ്റിന് ഹെലികോപ്റ്റർ റൈഡ് ചെയ്യാനുള്ള ഏരിയ എന്നിവ അടക്കം ഈ ഹെലികോപ്റ്ററിൻ്റെ ഉൾഭാഗത്ത് സജ്ജമാക്കിയിട്ടുണ്ട്. ധർമ്മശാല വെച്ച് നടക്കാറുള്ള ഹാപ്പിനെസ്സ് ഫെസ്റ്റിവെൽ, തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ച് നടന്ന സംസ്ഥാന ബഡ്‌സ് കലോത്സവo എന്നീ വേദികളുടെ പ്രവേശനകവാടങ്ങൾ നിർമ്മിച്ചത് മെറ്റൽ ഫാബ്രിക്കേഷൻ വർക്ക്‌ ചെയ്യുന്ന ബിജു പറശ്ശിനിയാണ്. ഇനിയും ഇതു പോലെയുള്ള വലിയബസ്സ്, ഒരു മരം തുടങ്ങിയ പദ്ധതികൾ അദ്ദേഹത്തിൻ്റെ മനസ്സിൽ ഉണ്ട്. കൂടാതെ കസ്റ്റമറുടെ താല്പര്യം അനുസരിച്ചു നിർമ്മിച്ചു നൽകുകുവാനും തയ്യാറാണ്.

 

പറശ്ശിനിക്കടവിൽ ഉള്ള റെഡ്സ്റ്റാർ ക്ലബ്ബ്, പറശ്ശിനിക്കടവ് ഹൈസ്കൂൾ 1994 -95 വർഷത്തെ SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “ഓർമ്മച്ചെപ്പ് -95 ” തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകൻ കൂടിയാണ് ബിജു പറശ്ശിനി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version