/
5 മിനിറ്റ് വായിച്ചു

ഐസ്‌ക്രീം ഡെലിവെറി ചെയ്യാനെത്തിയ യുവാവ് വീട്ടമ്മയെ പീഡിപ്പിച്ചു; അറസ്റ്റിൽ

തലശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. തലശ്ശേരി കീഴൂർ സ്വദേശി അവുക്കുഴിയിൽ വീട്ടിൽ നിയാസിനെ (28) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. നഗരത്തിലെ ഐസ്‌ക്രീം പാർലർ ജീവനക്കാരനായ പ്രതി ഓർഡർ വീട്ടിൽ കൊടുക്കുന്നതിനിടെ യുവതിയെ പീഡിപ്പിക്കുകയും പീഡനവിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി എന്നുമാണ് പരാതി. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി ഇയാൾക്ക് പണം നൽകിയത്.

നിയാസിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാന കേസുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ അനീഷ് കരീമിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ഷാജൻ, എ.എസ്.ഐ സുധാകരൻ, സീനിയർ സി.പി.ഒമാരായ രാഹുൽ, മഹറൂന്നിസ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version