5 മിനിറ്റ് വായിച്ചു

യുവതിയെ പീഡിപ്പിച്ചു: 
പ്രതി റിമാൻഡിൽ

കഴക്കൂട്ടം
സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സുഹൃത്ത്‌ റിമാൻഡിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരണാ (25) ണ്‌ റിമാൻഡിലായത്‌. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, മർദനം, ഐ ടി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിയെ  വൈദ്യപരിശോധന നടത്തി ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആക്രമിക്കാൻ ഉപയോഗിച്ച കത്തിയും പീഡനദൃശ്യങ്ങൾ പകർത്തിയ മൊബൈലും തട്ടികൊണ്ടുപോയ യുവതിയുടെ സ്കൂട്ടറും ബൈക്കും കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണും കത്തിയും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു.
ശനിയാഴ്ച വൈകിട്ടാണ്‌ സംഭവം. സുഹൃത്തിനൊപ്പം യുവതി ടെക്നോപാർക്കിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. ഇവിടെയെത്തിയ കിരൺ യുവതിയെ ഭീഷണിപ്പെടുത്തി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!