കല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂളിൽ മോഷണം എഴുപതിനായിരം രൂപയും 2 ലാപ്ടോപ്പും കവർന്നു. കണ്ണപുരം പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ സ്കൂൾ തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം മനസ്സിലായത്. സ്കൂളിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച എഴുപതിനായിരം രൂപയും, രണ്ട് ലാപ്ടോപ്പും കവർന്നു.സാധനങ്ങളും ഫയലുകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് കണ്ണപുരം സിഐ അനിൽകുമാർ ,എസ്സ് ഐ സി ജെ സാംസൺ എന്നിവർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
കല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂളിൽ മോഷണം; 70,000 രൂപയും 2 ലാപ്ടോപ്പും കവർന്നു
