/
5 മിനിറ്റ് വായിച്ചു

ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു; മോഷണം പോയത് കവറിലിട്ട് സൂക്ഷിച്ച പണം

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റില്‍ നിന്ന് 5000 രൂപയാണ് മോഷ്ടിച്ചത്. കൃഷ്ണപുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. കവറിലിട്ട് പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പണമാണ് മോഷണം പോയത്.

നേരത്തെയും സമാനമായ സംഭവം ഭാരത് ജോഡോ യാത്രയ്ക്കിടെ സംഭവിച്ചിരുന്നു. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്നവരുടെ പണം നാലംഗ സംഘം കവര്‍ന്നിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമായിരുന്നു യാത്രയ്‌ക്കൊപ്പം അന്ന് കടന്ന് കൂടിയിരുന്നത്.

ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പലരുടെയും പേഴ്‌സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!