/
5 മിനിറ്റ് വായിച്ചു

ട്രെയിനുകളിൽ ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകി മോഷണം; ​ബിഹാർ സ്വദേശി പിടിയിൽ

ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.ബിഹാർ സ്വദേശി ചുമൻ കുമാർ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് നാഗ്പുരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഘാംഗമായ ശത്രുഘ്നൻ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു. ലഹരി കലർന്ന ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയത്. മൂന്ന് പേരാണ് മോഷണ സംഘത്തിലുളളത്. ആലപ്പുഴയില്‍ വെച്ച് ആണ് ശത്രുഘ്‌നനെ അറസ്റ്റ് ചെയ്തത്.

ആഗസ്റ്റ് പത്തിനാണ് കൊച്ചുവേളി-ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്‌സ്പ്രസില്‍ വെച്ച് ഇവര്‍ അഞ്ച് യാത്രക്കാര്‍ക്ക് ലഹരി കലര്‍ന്ന ബിസ്‌കറ്റ് നല്‍കി മോഷണം നടത്തിയത്.ബോധരഹിതരായ യാത്രക്കാരില്‍ നിന്ന് 33,000 രൂപയും വിലപിടിപ്പുളള സാധനങ്ങളും പ്രതികള്‍ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചത്. കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version