തലശ്ശേരി : തലശ്ശേരി ടി.സി. മുക്കിലുള്ള എ.ഇ.ഒ. ഓഫീസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വേങ്ങര വെള്ളിക്കാടൻ ഹൗസിൽ മുഹമ്മദ് ജുറൈദാ(25)ണ് അറസ്റ്റിലായത്. തലശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറത്തുവെച്ചാണ് പ്രതിയെ കണ്ടെത്തിയത്. എസ്.ഐ. സുനിൽകുമാർ, സി.പി.ഒ.മാരായ ജിജേഷ്, അനിൽ ആൻറണി എന്നിവരാണ് അന്വേഷണം നടത്തിയത്