യഥാർത്ഥ വസ്തുത മനസ്സിലാക്കാതെ ഹോട്ടൽ മേഖലയെ തകർക്കുവാനുള്ള ആസൂത്രിത ശ്രമങ്ങളാണ് പല ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നതെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും, മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉൾപ്പെടെ ഹോട്ടൽ ഉടമകൾക്ക് നീതി ലഭിക്കാത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ഉണ്ടായത്. കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതിന് സംഘടനാ എല്ലായ്പ്പോഴും പിന്തുണ നൽകുന്നു. എന്നാൽ ഒരു കുറ്റവും ചെയ്യാത്തവരെ ഹോട്ടൽ മേഖലയിൽ നിന്ന് തന്നെ എന്നെന്നേക്കുമായി തുടച്ചുനീക്കുന്ന സംഭവങ്ങളാണ് കാസർകോട്ട് ഉണ്ടായത്.
ഹോട്ടലുകൾക്കെതിരെയുള്ള വ്യാജ പ്രചരണത്തിനെതിരെ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാസർകോട്ട് ഭക്ഷ്യ വിഷബാധ എന്ന പേരിൽ ഹോട്ടൽ അടിച്ചു തകർത്ത വർക്കെതിരെ കേസെടുത്തിട്ടില്ല. അക്രമികൾക്കെതിരെ കേസെടുത്ത് നഷ്ടം അവരിൽ നിന്നും ഈടാക്കാനുള്ള നടപടിയുമായി സംഘടന മുന്നോട്ടു പോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിനുശേഷം വായമൂടി കെട്ടി ജില്ലയിലെ ഹോട്ടൽ വ്യാപാരികൾ പ്രതിഷേധിച്ചു.
ചടങ്ങിൽ അസോസിയേഷൻ ജില്ല പ്രസിഡന്‍റ് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര , സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി , വർക്കിങ് പ്രസിഡന്‍റ് ഷംസുദിൻ കാഞ്ഞങ്ങാട്,
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥൻ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി, വസന്തകുമാർ തുടങ്ങിയവർ സംസാരിച്ചു.
നടക്കുന്നത് ഹോട്ടൽ മേഖലയെ തകർക്കുവാനുള്ള ആസൂത്രിത ശ്രമം; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ
Image Slide 3
Image Slide 3