/
4 മിനിറ്റ് വായിച്ചു

പ്രതി ചേർക്കാൻ വേണ്ട തെളിവില്ല; ഐജി ലക്ഷ്മണയുടെ സസ്പെൻഷൻ പുനപരിശോധിക്കുന്നു

തിരുവനന്തപുരം: ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ സർക്കാർ പുനപരിശോധിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. മോൻസൻ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജിയെ സസ്പെൻഡ് ചെയ്തത്.ഐജി ലക്ഷ്മണയെ ഇതേ വരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല. ലക്ഷ്മണയെ പ്രതി ചേർക്കാൻ വേണ്ട തെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ക്രൈബ്രാഞ്ച് സർക്കാരിന് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പുന: പരിശോധിക്കുന്നത്. 2021 നവംബർ 10 നാണ് ഐജിയെ സസ്പെൻഡ് ചെയ്തത്.ഐ ജി യുടെ സസ്പെൻഷൻ പുന:പരിശോധന ഉത്തരവിലും അബന്ധങ്ങൾ ഉണ്ട്. ഗോകുലത്ത് ലക്ഷമൺ IFS എന്നാണ് ഉത്തരവിലുള്ളത്. ഉത്തരവിന്റെ പകർപ്പ് വച്ചിരിക്കുന്നത് കേന്ദ്ര പരിസ്ഥിതി – വനം മന്ത്രാലയത്തിനാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version