6 മിനിറ്റ് വായിച്ചു

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈനിനു സമീപത്തെ മരം മുറിക്കുന്നതിനാൽ ശിവപുരം സെക്ഷനിൽ ശിവപുരം മെട്ട, പഴശ്ശി പഴയ സ്കൂൾ ഇടപ്പഴശ്ശി, കക്കാട്ടുപറമ്പ്, ഈശ്വരോത്ത് അമ്പലം, ഉരുവച്ചാൽ അംഗനവാടി പ്രദേശങ്ങളിൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഉച്ച രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ സെക്ഷനിൽ എൽ ടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ ഡോക്ടർ റോഡ്, എടചൊവ്വ യു പി സ്കൂൾ, കനാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ എച്ച് ടി മെയിൻ്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 26 തിങ്കളാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് 5.30 വരെ കപ്പാറകുളം, കമ്പിതൂൺ, അലവിപീടിക എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടും.

തയ്യിൽ സെക്ഷൻ പരിധിയിൽ ജൂൺ 26 തിങ്കളാഴ്ച സിപ്കോസ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ 12 മണി വരെയും നീർച്ചാൽ പള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 11 മണി മുതൽ മുതൽ ഉച്ച മൂന്ന് മണി വരെയും എമറാൾഡ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച രണ്ട് മണി മുതൽ മുതൽ വൈകീട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version