///
8 മിനിറ്റ് വായിച്ചു

ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നതായി അമേരിക്ക.

അമേരിക്ക ഗ്യാസ് സ്റ്റൗ നിരോധിക്കാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. വീടിനകത്തെ അന്തരീക്ഷ മലിനീകരണം കുട്ടികളിൽ ആസ്മയ്ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാസ് സ്റ്റൗ നിരോധിക്കാനുള്ള നീക്കങ്ങളെ കുറിച്ചുള്ള ആലോചനയിലാണ് യു.എസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി വിഭാഗം. വിഷയത്തിൽ പൊതുജനാഭിപ്രായം തേടാൻ ഏജൻസി ഒക്ടോബറിൽ നിർദേശിച്ചിരുന്നു. ഗാസ് സ്റ്റൗ ഉപയോഗം മറഞ്ഞിരിക്കുന്ന വിപത്താണെന്നാണ് സിപിഎസ്‌സി ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജൻസി കമ്മീഷ്ണർ റിച്ചാർജ് ട്രംക ബ്ലൂംബർഗിനോട് പറഞ്ഞത്.

2022 ഡിസംബറിൽ ഇന്റേണൽ ജേണൽ ഓഫ് എൻവയോൺമെന്റൽ റിസചർച്ച് ആന്റ് പബ്ലിക് ഹെൽത്ത് നടത്തിയ പഠം പ്രകാരം കുട്ടികളിലുണ്ടാകുന്ന ആസ്മയുടെ കാരണങ്ങളിലൊന്ന് വീടുകളിലെ ഗ്യാസ് ഉപയോഗമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 13% ചൈൽഡ്ഹുഡ് ആസ്മയും ഗ്യാസ് ഉപയോഗത്തിലൂടെ വന്നതാണെന്നാണ് പഠനത്തിൽ പറയുന്നത്. ഗ്യാസ് സ്റ്റൗവുകൾ നൈട്രജൻ ഡയോക്‌സൈഡ്, കാർബൺ മോണോക്‌സൈഡ് എന്നിവ പുറംതള്ളുന്നുണ്ടെന്നും, കൃത്യമായ വെന്റിലേഷനില്ലാത്ത വീടുകളിലാണെങ്കിൽ ഇവ ദോഷകരമായി തീരുമെന്നും മറ്റൊരു പഠനത്തിൽ പറയുന്നു. അൽപ നേരം നൈട്രജൻ ഡയോക്‌സൈഡ് ശ്വസിച്ചാൽ കുട്ടികളിലെ ആസ്മ കലശലാകും. കൂടുതൽ നേരം NO2 വുമായി സമ്പർക്കത്തിൽ വരുന്നതോടെ രോഗം മൂർച്ഛിക്കാനും ഇടവരുമെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version