/
3 മിനിറ്റ് വായിച്ചു

തീപ്പെട്ടിക്കൊള്ളിക്കൊണ്ട് ടവർ നിർമിച്ച് ഗിന്നസ് റെക്കോർഡിലേക്ക്​

ഒരു മിനിറ്റിനുള്ളിൽ തീപ്പെട്ടിക്കോള്ളികൾ കൊണ്ട് ടവർ നിർമ്മിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയതായി പാപ്പിനിശ്ശേരി സ്വദേശി ആൽവിൻ റോഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇറ്റലിക്കാരനായ സാൽവിയോ സബ്ബ 2012 ൽ സ്ഥാപിച്ച 74 തീപ്പെട്ടിക്കൊള്ളികളുടെ റെക്കോർഡ് ആണ് ആൽവിൻ 76 കൊള്ളികൾ ഉപയോഗിച്ച് മറികടന്നത്.
ഓൾ ഗിന്നസ് വേൾഡ് റെക്കോർഡ്​സ്​ ( AGRH ആഗ്രഹ് ) സംസ്ഥാന പ്രസിഡന്‍റ്​ ഗിന്നസ് സത്താർ ആദൂർ ഗിന്നസ് വേൾഡ് സംസ്ഥാന റെക്കോർഡ്​സിന്‍റെ സർട്ടിഫിക്കറ്റ് ആൽവിൻ റോഷന് പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. മോഹൻദാസ് പയ്യന്നൂർ പങ്കെടുത്തു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version