5 മിനിറ്റ് വായിച്ചു

പൊട്ടൻ കാവ് ത്രിദിന ആണ്ട് തിറ മഹോത്സവം നാളെ തുടങ്ങും

കതിരൂർ മീത്തലെ വേങ്ങേരി ശ്രീ പൊട്ടൻ കാവ് ക്ഷേത്രത്തിലെ ആണ്ട് തിറ മഹോത്സവം ഡിസമ്പർ 6, 7, 8 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കും. ഗുളികൻ, പൊട്ടൻ തിറ, ഭഗവതി തെയ്യങ്ങൾ കെട്ടിയാടും.ഇതോടനുബന്ധിച്ച് അഷ്ടദ്രവ്യ ഗണപതി ഹോമം, കരിങ്കലശം, മുഖ പുജ, ശക്തിപൂജ നെയ് പായസം നെയ്യമൃത് ഒപ്പിക്കൽ, തുലാഭാരം, ആയിരത്തിരി വഴിപാട്, പ്രസാദ സദ്യ (മൂന്ന് ദിവസം), എന്നിവ ഉണ്ടായിരിക്കും. പൊട്ടൻ ദൈവത്തിന്‍റെ തിരുമുന്നിൽ വെച്ച് ചോറൂണ്, പാലു കൊടുക്കൽ, പേര് വിളി എന്നിവയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുട്ടറുക്കൽ, അഗ്നിമറി സ്തംഭനം എന്നീ കർമ്മങ്ങളുമുണ്ടായിരിക്കും.
വാർത്താ സമ്മേളനത്തിൽ ജിതേഷ് പണിക്കർ, ക്ഷേത്രം സെക്രട്ടറി ജയരാജ് പെരുന്താറ്റിൽ, ക്ഷേത്രേശൻ അരുൺ മീത്തലെ വേങ്ങേരി ,ശാന്തി സജീവൻപള്ള്യം എന്നിവർ സംബന്ധിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!