/
9 മിനിറ്റ് വായിച്ചു

നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച് പകരം വച്ചത് മുക്കുപണ്ടം;കണ്ണൂര്‍ സ്വദേശിയായ പൂജാരി പിടിയില്‍

കൊച്ചി: ദേവീ വിഗ്രഹത്തിലെ തിരുവാഭരണത്തിന് മാറ്റ് കുറവുണ്ടോ എന്ന പുതിയ പൂജാരിയുടെ സംശയമാണ് ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ വൻ കൊളളയുടെ ചുരുളഴിച്ചത്. പൂജകൾക്കിടെയാണ് തിരുവാഭരണത്തിന് ചെമ്പിന്‍റെ നിറമാണല്ലോ എന്ന സംശയം പുതിയ പൂജാരിക്ക് ഉണ്ടായത്. അദ്ദേഹം ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെയും അറിയിച്ചു. ഇതോടെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. പാലാരിവട്ടം പൊലീസ് തിരുവാഭരണത്തിന്‍റെ മാറ്റ് പരിശോധിച്ചപ്പോൾ തനി സ്വർണ്ണത്തിന് പകരം തനി ചെമ്പ്. അങ്ങനെ അന്വേഷണമായി. ഒടുവിൽ തിരുവാഭരണം മോഷ്ടിച്ച് പകരം  ചെമ്പ് മാല വിഗ്രത്തിൽ ചാർത്തിയ മുൻ ക്ഷേത്ര പൂജാരി കൊച്ചിയിൽ നിന്നും പിടിയിലുമായി. കഴിഞ്ഞ വർഷം ജോലിയിൽ നിന്ന് പിരിഞ്ഞ് പോയ കണ്ണൂർ സ്വദേശി അശ്വിനാണ്  തിരവാഭരണം കവർന്നത്. പ്രതിയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പാലാരവിട്ടത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 25 ഗ്രാമിലേറെ തൂക്കമുള്ള  തിരുവാഭരണം കണ്ടെത്തി. പൂജാരി ഇതുകൊണ്ടും പണി നിർത്തിയിരുന്നില്ല. ഈ ക്ഷേത്രത്തിലെ  ജോലി അവസാനിപ്പിച്ച ശേഷം അശ്വിൻ പോയത് ഉദയംപേരൂരിലെ ക്ഷേത്രത്തിലേക്കായിരുന്നു. പാലാരവട്ടത്തെ പ്രശ്നം അറിഞ്ഞ് ഉദയംപേരൂരിലെ ക്ഷേത്ര ഭാരവാഹികളും തിരവാഭരണം പരിശോധിച്ചു. നിലവിലുള്ള മുല്ലമൊട്ട് മാലയിൽ മൊട്ടുകൾ കൂടിയതായി കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഇതും ചെമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മാല ബാങ്കിൽ പണയപ്പെടുത്തിയെന്ന് പ്രതി കുറ്റസമ്മതം നടത്തി. കണ്ണൂർ സ്വദേശിയായ ഇയാൾ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിക്ക് കയറിയതെന്നും കണ്ടെത്തി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version