വലിയതുറ, ശംഖുംമുഖം തുടങ്ങി തിരുവനന്തപുരം തീരദേശത്തെ കടലേറ്റത്തിനും തീരശോഷണത്തിനും വിഴിഞ്ഞം തുറമുഖനിർമാണം കാരണമാകുന്നില്ലെന്ന് പഠനറിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ട്കോനളജി (എൻഐഒടി) പുറത്തിറക്കിയ ധവളപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമാണ് ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി പഠനം നടത്തിയത്. വിഴിഞ്ഞം തുറമുഖനിർമാണം നടക്കുന്നത് മുട്ടം-കോവളം സെഡിമെന്റൽ സെൽ മേഖലയിലാണ്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതികാഘാതമുണ്ടായാൽ ഇതിനു പുറത്തുള്ള മേഖലയിലേക്കു വ്യാപിക്കില്ലെന്നു പഠനം പറയുന്നു.