///
6 മിനിറ്റ് വായിച്ചു

തൊരപ്പൻ മത്തായി വീണ്ടും അകത്തായി

കവർച്ചാക്കേസുകളിൽ കുപ്രസിദ്ധി നേടിയ പേരാ വൂരിലെ കൂരക്കനാൽ ഹൗസിൽ മത്തായി എന്നതൊരപ്പൻ മത്തായി (58) യെ കവർച്ച നടത്തി മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച അർധ രാത്രി പള്ളിക്കുന്നിലെ കിയോ സ്​പോർട്​സ്​ ടർ ഫിന്‍റെ ഓഫീസിൽ നടത്തിയ കവർച്ചയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സ്ഥാപത്തിന്‍റെ ഓഫീസിൽ നിന്ന് പതിനായിരം രൂപയും ആയിരം രൂപയുടെ കോയിനുകളും 8000 രൂപ വിലയുള്ള സൺഗ്ലാസ്, വിദേശ കറൻസി എന്നിവ കവർച്ച നടത്തിയതുമായി ബന്ധപ്പെട്ടാണ് കവർച്ച നടത്തി മണിക്കൂറുകൾക്കകം ടൌൺ സി.ഐ. ബിനു മോഹനനും സംഘവും പിടികൂടിയത്. സമീപത്തുണ്ടാവിരുന്ന സി.സി ടി.വിയിൽ പതിഞ്ഞ പ്രതിയുടെ ചിത്രമാണ് പിടികൂടാൻ സഹായകമായത്. ചുമരുകളിലും മറ്റുമുള്ള ചെറിയ ദ്വാരങ്ങളിൽ കൂടി പോലും മുറികൾക്കുള്ളിൽ സാഹസികമായി കയറി മോഷണം നടത്തുന്നതാണ് മത്തായിയുടെ രീതി. കണ്ണൂർ കോടതി വളപ്പിലെ കാൻറീനിൽ കയറി സമാന രീതിയിൽ മോഷണം നടത്തി പിടിയിലായിരുന്നു. മറ്റൊരു കവർച്ചാ കേസിൽ കോടതി തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ജയിലിലായ മത്തായി അടുത്ത കാലത്താണ് പുറത്തിറങ്ങിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version