9 മിനിറ്റ് വായിച്ചു

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ശുപാര്‍ശ ചെയ്യും -വി. രാധാകൃഷ്ണന്‍

തോട്ടട ഇ.എസ്‌.ഐ ആശുപത്രിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ ശുപാര്‍ശ കേന്ദ്ര ഇ.എസ്‌.ഐ ബോര്‍ഡിന് കൈമാറുമെന്ന് ഇ.എസ്‌.ഐ ബോര്‍ഡ് മെമ്പറും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണന്‍ പറഞ്ഞു. തോട്ടടയിലെ ഇ.എസ്‌.ഐ ആശുപത്രി സന്ദര്‍ശിച്ച് രോഗികളോടും ഉദ്യോഗസ്ഥരോടും ആശുപത്രി സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടട ഇ.എസ്‌.ഐ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്താനാണ് കോര്‍പറേഷന്‍ ശ്രമിക്കുന്നത്. 50 കിടക്കകളുള്ള ആശുപത്രിയെ 100 കിടക്കയായി ഉയര്‍ത്താനുള്ള സൗകര്യം ഇവിടെയുണ്ട്. അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചാലേ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കാനാകൂ. മറ്റ് ആശുപത്രികളില്‍ റഫര്‍ ചെയ്യുന്ന രീതി മാറ്റിയെടുക്കാനാവണം. തോട്ടട ഇ.എസ്‌.ഐയില്‍ എത്തുന്ന രോഗികള്‍ക്കുള്ള മരുന്ന് ഇവിടെ നിന്ന് തന്നെ നല്‍കാനുള്ള നടപടി അടിയന്തിതിരമായി സ്വീകരിക്കും. നിലവില്‍ ആശുപത്രി ഫാര്‍മസിയില്‍ നിന്ന് മരുന്ന് നല്‍കാനായി ജീവനക്കാരനെ നിയമിക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രി നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക്​ പരിഹാരം കാണേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ആശുപത്രിയുടെ ചുമതലയുളള സംസ്ഥാന തൊഴില്‍ വകുപ്പിനും ഇ.എസ്‌.ഐ കോർപറേഷനും വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡ് അംഗമെന്ന നിലയില്‍ അടുത്ത ദിവസംതന്നെ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.എം.എസ് ജില്ലാ പ്രസിഡന്‍റ്​ സി.വി. തമ്പാന്‍, സെക്രട്ടറി എം. വേണുഗോപാല്‍ എന്നിവരും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version