/
15 മിനിറ്റ് വായിച്ചു

കണ്ണൂരില്‍ ആയിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ജന്മദിനറാലി

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുകയെന്ന മന്ത്രവുമായാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തെക്ക് കന്യാകുമാരിമുതല്‍ വടക്ക് ജമ്മുകാശ്മീര്‍വരെ ഗ്രാമത്തെ തൊട്ടറിഞ്ഞ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരന്‍ എം.പി. കോണ്‍ഗ്രസ് 138-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ആയിരങ്ങള്‍ അണിനിരന്ന ജന്മദിന റാലി സ്റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ ഛിന്നഭിന്നമായ ഒരു നാട്ടുരാജ്യത്തെയാണ് ബ്രിട്ടീഷുകാര്‍ കൈയിലേല്‍പ്പിച്ചത്. ആ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചും വിവിധ ഭാഷ, സംസ്‌കാരം എന്നിവയെ എല്ലാം കൂട്ടിയോജിപ്പിച്ചും ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ മതേതര ഇന്ത്യ കെട്ടിപ്പടുത്തു. എല്ലാ വിഭാഗം ജനങ്ങളെയും ഒരു ചരടിലെ കണ്ണിപോലെ കൂട്ടിയോജിപ്പിച്ച് ഇന്ന് നാം കാണുന്ന ഇന്ത്യയായി മാറ്റിയെടുത്തത് രാജ്യം ഭരിച്ച കോണ്‍ഗ്രസിന്‍റെ നേതാക്കളായിരുന്നുവെന്ന് സുധാകരന്‍ ഓര്‍മ്മിപ്പിച്ചു.


രാജ്യത്തെ മോദി സര്‍ക്കാര്‍ ഛിന്നഭിന്നമാക്കുകയെന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും ചരിത്രതാളുകള്‍ എല്ലാം മൂടിവെച്ച് ഇവര്‍ രാജ്യത്തെ മതേതരത്വം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വിഭാഗംക്കാരെയും തമ്മിലടിപ്പിച്ച് അതിലൂടെ അധികാരത്തിന്‍റെ അപ്പകഷണം നുണയുന്നതിനു വേണ്ടി എന്തും കാട്ടികൂട്ടുകയാണ് ചെയ്യുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ കോർപറേറ്റുകള്‍ക്ക് അടിയറവ് വെക്കുന്നു. ഏത് വിധേനയും ഒത്തൊരുമിച്ച് കഴിഞ്ഞിരുന്ന ജനങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാടുമായാണ് അവര്‍ മുന്നോട്ട് പോകുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ.മാര്‍ട്ടിന്‍ ജോർജ്​ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ്​ ടി. സിദ്ദിഖ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, സോണി സെബാസ്റ്റ്യന്‍, അഡ്വ.പി.എം. നിയാസ്, കെ. ജയന്ത്, ടി.ഒ. മോഹനന്‍, പി.ടി. മാത്യു, വി.എ. നാരായണന്‍, സജീവ് മാറോളി, ഷമ മുഹമ്മദ്, ചന്ദ്രന്‍ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നേതാക്കളായ എം. നാരായണന്‍ കുട്ടി, എം.പി. ഉണ്ണികൃഷ്ണന്‍, വി.വി. പുരുഷോത്തമന്‍, കെ. പ്രമോദ്, പി.സി. ഷാജി, മുഹമ്മദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, വി.പി. അബ്ദുല്‍ റഷീദ്, രജനി രമാനന്ദ്, മുഹമ്മദ് ശമ്മാസ്, സുദീപ് ജെയിംസ്, എം.വി. മധുസൂധനന്‍, റഷീദ് കവ്വായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version