//
6 മിനിറ്റ് വായിച്ചു

സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം; നടപടിയെടുത്ത് കുടുംബശ്രി

ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന സിഡിഎസ് ചെയര്‍പേഴ്‌സന്റെ ഭീഷണി സന്ദേശം ഗൗരവതരമായ വീഴ്ച്ചയെന്ന് കുടുംബശ്രി. സംഭവത്തില്‍ ശബ്ദ സന്ദേശം അയച്ച സിപിഐഎം പ്രവര്‍ത്തകയില്‍ നിന്നും വിശദീകരണം തേടി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. പത്തനംതിട്ട ചിറ്റാര്‍ കുടുംബശ്രീ ചെയര്‍ പേഴ്‌സനാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി സന്ദേശം അയച്ചത്. ‘സെമിനാറില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍ബന്ധമായും പങ്കെടുക്കണം. എല്ലാ കുടുംബശ്രീ ഗ്രൂപ്പുകളില്‍ നിന്നും അഞ്ച് പേര്‍ വീതം പങ്കെടുക്കണം. സെറ്റ് സാരിയും മെറൂണ്‍ ബ്ലൗസും ധരിക്കല്‍ നിര്‍ബന്ധമാണ്. ഇത് എല്ലാവരും പാലിക്കണം ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ‘ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.ഭീഷണി സ്വരത്തിലുളള ശബ്ദ സന്ദേശം വലിയ വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സെമിനാറില്‍ പങ്കെുടുക്കാനാണ് പികെ ശ്രീമതി പത്തനംതിട്ടയിലെത്തുക. ലിംഗപദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!