/
9 മിനിറ്റ് വായിച്ചു

എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

ആറന്മുള > ആറന്മുളയിൽ നിന്ന്‌ എംഡിഎംഎയുമായി മൂന്നു യുവാക്കളെ പൊലീസ് പിടികൂടി. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും ആറന്മുള പൊലീസ് ചേർന്നാണ് ഇവരെ പിടികൂടിയത്. മല്ലപ്പുഴശ്ശേരി വില്ലേജിൽ നെല്ലിക്കാല ജയേഷ് ഭവനിൽ ജയേഷ് (23), കോഴഞ്ചേരി മേലുകര ചെന്നാട്ട് ഹൗസിൽ നവീൻ (24), പാലക്കാട് ചിറ്റൂർ  തിരുവഴിയാട് വില്ലേജിൽ കയറാടി ഇടശ്ശേരി ഹൗസിൽ ജിജോ (25) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറിൽ വരവെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരിൽ നിന്ന് 1.65 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും പിടിച്ചെടുത്തു.

എറണാകുളത്തുനിന്ന് എംഡിഎംഎ കടത്തിക്കൊണ്ടുവന്ന ശേഷം കോഴഞ്ചേരി, ഇലന്തൂർ, പത്തനംതിട്ട എന്നീ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഈ സംഘത്തിൽപ്പെട്ട ആളുകളെ കുറിച്ച്  പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു. പത്തനംതിട്ട ജില്ലാ  പൊലീസ് മേധാവി സ്വപ്നിൽ എം മഹാജന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ ഉടനീളം നടക്കുന്ന നിരോധിത മയക്കുമരുന്നുകളുടെ വിൽപ്പനയും മറ്റും തടയുന്നതിനായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട നാർക്കോട്ടിക് ഡിവൈഎസ്‍പി കെ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സും പത്തനംതിട്ട  ഡിവൈഎസ്‍പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള ആറന്മുള  പൊലീസ് ഇൻസ്പെക്ടർ സി കെ മനോജ്, സബ് ഇൻസ്പെക്ടർമാരായ അലോഷ്യസ് അലക്സാണ്ടർ, ജയൻ, എഎസ്‌ഐമാരായ അജി, ഉമേഷ് ടി നായർ, പ്രദീപ്,  രാജഗോപാൽ, ബിനു കെ ഡാനിയൽ, സുനിൽ എന്നിവരടങ്ങിയ സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version