കണ്ണൂർ | പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിന് ഇടയിൽ മൂന്ന് പേർ തിരയിൽപ്പെട്ടു. കൊൽക്കത്ത സ്വദേശികളാണ് തിരയിൽ അകപ്പെട്ടത്. ചക്യാത്പൂർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ലൈഫ് ഗാർഡുമാരായ ബിജേഷ് ജോസഫും സനോജും നടത്തിയ അവസരോചിതമായ രക്ഷാപ്രവർത്തനം മൂന്ന് പേർക്കും തുണയായി. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ മൂന്ന് പേർ തിരയിൽപെട്ടു
