//
7 മിനിറ്റ് വായിച്ചു

കണ്ണൂരിൽ മൂന്ന്‌ വയസുകാരന് അങ്കണവാടിയിൽ മർദനം; ആയക്കെതിരെ കേസ്‌

കണ്ണൂര്‍: അംഗണവാടിയിൽ  മൂന്നര വയസ്സുകാരനെ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്.കണ്ണൂര്‍ കിഴുന്ന പാറയിലെ അംഗണവാടിയിലെ ആയയ്‌ക്കെതിരെ കുട്ടിയുടെ പിതാവ് അന്‍ഷാദ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. പോടാ എന്ന് വിളിച്ചതിനാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പിതാവ് പറയുന്നത്. ബേബി എന്ന് പേരുള്ള ആയക്കെതിരെയാണ് പരാതി. നേരത്തെയും ഇവര്‍ കുട്ടിയെ മര്‍ദ്ദിച്ചിരുന്നുവെന്നും കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി പച്ചമുളക് കരുതി വച്ചിരുന്നതായും പരാതിയില്‍ പറയുന്നു.അതേസമയം കുട്ടി കുസൃതി കാണിച്ചപ്പോള്‍ അടിച്ചിരുന്നതായി ആയ സമ്മതിച്ചു. ചെറിയ വടികൊണ്ടാണ് അടിച്ചതെന്നും കെട്ടിയിട്ട് മര്‍ദ്ദിച്ചതായുള്ള ആരോപണം ശരിയല്ലെന്നും അവര്‍ പറഞ്ഞു. പച്ചമുളക് തേയ്ക്കാന്‍ ശ്രമിച്ചതായുള്ള ആരോപണവും അവര്‍ നിഷേധിച്ചു. വൈകിട്ട് അംഗണവാടി വിട്ട് വന്ന കുട്ടി കൈ വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്. ആയ തന്നെ കെട്ടിയിട്ട് അടിച്ചതായി കുട്ടി പറഞ്ഞു. പരിശോധിച്ചപ്പോള്‍ ദേഹത്ത് അടിയേറ്റതിന്റെ പാടുകള്‍ കണ്ടതായും രക്ഷിതാക്കള്‍ പറയുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!