//
10 മിനിറ്റ് വായിച്ചു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ കനത്ത പോളിങ്

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 12.13% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ വിഐപി വോട്ടുകള്‍ പ്രതീക്ഷിക്കുന്നത് വെണ്ണലയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്.239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്. രണ്ട് ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവർക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താൻ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസർമാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും.എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്.അഞ്ചിലധികം ബൂത്തുകൾ ഉള്ള സ്റ്റേഷനുകളിൽ മൈക്രോ സോഫ്റ്റ്‌വെയർ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടർമാരാണ് മണ്ഡലത്തിൽ ഉളളത്. 1,01,530 പേർ വനിതകളാണ്. ഒരു ട്രാൻസ്ജെൻഡറുമുണ്ട്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version