//
7 മിനിറ്റ് വായിച്ചു

‘ഇത് സഹതാപ തരം​ഗം, ഇടതിന് കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കൂടുകയാണ് ചെയ്തത് ‘: എം സ്വരാജ്

തൃക്കാക്കരയിൽ എൽഡിഎഫ് നേരിട്ട തോൽവിയിൽ പ്രതികരണവുമായി എം സ്വരാജ്. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് വിഹിതം കൂടുകയാണ് ചെയ്തതെന്ന് എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വികസനത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ട് വയ്ക്കാൻ ശ്രമിച്ചത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ, ഒരു നിയമസഭാം​ഗം മരിച്ചാൽ, അദ്ദേഹത്തിന്റെ ഭാ​ര്യയോ മകനോ ഒക്കെ സ്ഥാനാർത്ഥിയായി വന്ന അവസരങ്ങളിലെല്ലാം അവർ വിജയിക്കുകയാണ് പതിവ്. അതിനെയാണ് സഹാതാപ തരം​ഗം എന്ന് പറയുന്നത്. ആ ചരിത്രം തിരുത്താനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഈ തെരഞ്ഞെടുപ്പിലും ആ ഒരു രീതി തന്നെയാണ് തുടരുന്നത്. ഈ വസ്തുത മാറ്റിവച്ച് തെരഞ്ഞെടുപ്പ് സർക്കാരിനെതിരാണെന്നും സർക്കാർ പദ്ധിത്തിക്കെതിരായാണെന്ന് വ്യാഖ്യാനിച്ചാൽ തെറ്റായ നി​ഗമനങ്ങളിലാകും എത്തുക. 99 സീറ്റും ഇടത് പക്ഷം നേടിയ സമയത്തും തൃക്കാക്കരയിൽ എൽഡിഎഫഅ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്ന് ലഭിച്ചതിലും കൂടുതൽ വോട്ട് ഇത്തവണ കിട്ടി. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ പിന്തുണ കുറഞ്ഞുവെന്ന് പറയാൻ സാധിക്കില്ല – എം സ്വരാജ് പറഞ്ഞു.മൂവായിരത്തോളം വോട്ടുകളാണ് തങ്ങൾക്ക് അനുകൂലമായി ലഭിച്ചത്.മണ്ഡലത്തിലെ തോൽവിയെ കുറിച്ച് പരിശോധിക്കുകയും പഠിക്കുകയും ചെയ്യുമെന്ന് മന്ത്രി പി.രാജീവും പ്രതികരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version