//
11 മിനിറ്റ് വായിച്ചു

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി എഴുത്തുകാരി ഡോ. എം ലീലാവതി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നല്‍കി എഴുത്തുകാരി ഡോ. എം ലീലാവതി.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമ തോമസ്, ഡോ. എം ലീലാവതിയുടെ വീട് സന്ദര്‍ശിച്ചത്. പി ടി തോമസിന് നല്‍കിയ പിന്തുണ തനിക്കും നല്‍കണമെന്നും ഉമ, ലീലാവതിയോട് അഭ്യര്‍ത്ഥിച്ചു. വീട് സന്ദര്‍ശിച്ചില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകള്‍ കൂടെയുണ്ടാകുമെന്ന് പറഞ്ഞ് ലീലാവതി കോണ്‍ഗ്രസിന്റെ ഷോള്‍ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉമ തന്നെ ഷോള്‍ അണിയിച്ചു. പി ടിയെക്കുറിച്ച് ഓര്‍മ്മ കുറിപ്പ് എഴുതാന്‍ ടീച്ചര്‍ നിര്‍ദേശിച്ചിരുന്നതായും ഉമ പ്രതികരിച്ചു.തിങ്കളാഴ്ച ഉമ തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാമുദായിക വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നതാണ് ഇരുമുന്നണികളുടെ പ്രഥമ പരിഗണന. അതേസമയം, കെ റെയില്‍ തന്നെ ആയുധമാക്കി പ്രചാരണം ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയുടെ ഇടപെടല്‍ ഉണ്ടെന്ന് തരത്തിലുള്ള പ്രചാരണം ഗുണം ചെയ്യില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുന്നല്‍.ഇടത് വലത് മുന്നണികള്‍ പ്രചാരണം ശക്തമാക്കിയതോടെ അങ്കത്തട്ടിലെ മൂന്നാമനെയാണ് മണ്ഡലം ഉറ്റ് നോക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചത്. മെയ് 11ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി. 16 വരെ പത്രിക പിന്‍വലിക്കാന്‍ സാധിക്കും. മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 14,329 വോട്ടുകള്‍ക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version