/
5 മിനിറ്റ് വായിച്ചു

തൃശൂര്‍ ബാറിലെ കത്തിക്കുത്ത്; ഏഴംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍

തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.അതുല്‍, അജ്മല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു പത്തുദിവസം മുമ്പ് തുടങ്ങിയ ബാര്‍ ഹോട്ടലില്‍ ആക്രമണമുണ്ടായത്. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവായിരുന്നു കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിനും, ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റിരുന്നു. കൃഷ്ണരാജിനെ കൊച്ചിയിലെയും അനന്തുവിനെ തൃശൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിലായിരുന്നു ഏഴംഗ സംഘം എത്തിയത്. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മില്‍ വഴക്കുണ്ടായി. പ്രശ്‌നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version