/
5 മിനിറ്റ് വായിച്ചു

മഹാഭാരത ചരിത്രത്തിലൂടെ കെഎസ്ആർടിസി യാത്ര

കണ്ണൂർ | ആറന്മുള സദ്യയുണ്ണാനും പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും അവസരം നൽകുന്ന ‘പഞ്ചപാണ്ഡവ ദർശന തീർഥാടന യാത്ര’യുമായി കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥാടന യാത്ര’ എന്ന ടാഗ് ലൈനിലാണ് യാത്ര നടത്തുന്നത്.

തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് സന്ദർശനം നടത്തുന്ന പാണ്ഡവ ക്ഷേത്രങ്ങൾ. ഒക്ടോബർ 2 വരെ നടത്തുന്ന ആറന്മുള വള്ളസദ്യയിലെ ചടങ്ങുകൾ കാണാനും സദ്യയിൽ പങ്കെടുക്കാനും അവസരമുണ്ട്. ആറന്മുള കണ്ണാടിയുടെ നിർമാണം കാണാനും അവസരം ഒരുക്കും.

12ന് രാവിലെ 5.30ന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് വൈക്കം ക്ഷേത്രം, കടുത്തുരുത്തി ക്ഷേത്രം, ഏറ്റുമാനൂർ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തും. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്ര ദർശനവും വള്ളസദ്യയിലും പങ്കെടുത്ത് വൈകുന്നേരം കണ്ണൂരിലേക്ക് മടങ്ങും.

ബുക്കിങ്ങിന്: 80894 63675, 9496131288.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version